
(click image to enlarge)
നിറമുള്ള താമരക്കു എന്താണ് ഗുണം?
എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ലാല്‍ ജോസ ് ഒരുക്കിയ നീലത്താമര പഴയമയിലെക്കുള്ള ഒരു തിരിച്ചു പോക്കാണ്. ആദ്യ നീലത്താമര 1979 ല്‍ വിരിഞ്ഞപ്പോള്‍ ഉള്ളതിനേക്കാള്‍ ദൃശ്യ, സംഗീത രംഗങ്ങളില്‍ നിറം കൂട്ടി എന്നതിനേക്കാള്‍ ഇന്നത്തെ കാലത്ത് ഈ ചിത്രത്തിന്റെ റീമേക്ക് പുതു തലമുറയോടെ എന്താണ് സംവദിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അണിയറ ശില്പിക്കള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് പോരായ്മ.
ഒരു വലിയ വീട്ടില്‍ ജോലിക്ക് ചെല്ലുന്ന പാവപ്പെട്ട പെണ്‍കുട്ടി. അവളോട് ആ വീട്ടിലെ ഇളമുറക്കാരന് തോന്നുന്ന കൗതുകം. അത് അനുരാഗം എന്ന് തെറ്റിധരിച്ചു അവളെ തന്നെ അയാള്‍ക്ക് സമര്‍പ്പിക്കുന്നു. ഒടുവില്‍ സൗകര്യപൂര്‍വ്വം അയാള്‍ തന്റെ നിലക്കൊത്ത മുറപ്പെണ്ണിനെ വിവാഹം കഴിക്കുന്നു. എല്ലായിടത്തെയും പോലെ അവള്‍ക്കു തന്റെ മുറ ചെറുക്കന്റെ ഭാര്യ ആയി മടങ്ങേണ്ടി വരുന്നു...
ഈ രണ്ടു സ്ത്രീ കഥാപാത്രങ്ങളും 30 വര്‍ഷങ്ങള്‍ക്കു ശേഷം അതെ തറവാട്ടില്‍ വീണ്ടും കണ്ടു മുട്ടുന്നതും പഴയ കാലത്തെ ഓര്‍മകളിലേക്ക് തിരികെ പോകുന്നതും ആണ് ലാല്‍ ജോസിന്റെ നീലതമാരയില്‍ പുതുതായി കാലത്തിനൊത്ത് വരുത്തിയ മാറ്റം.
ഈ നേരിയ കഥാ തന്തു അല്ലാതെ മറ്റൊന്നും നീലത്താമരയില്‍ ഇല്ല. എന്നാല്‍ ലാളിത്യമാണ് ചിത്രത്തിന്റെ ഭംഗി, ഒപ്പം ആദ്യ ചിത്രത്തില്‍ ഇല്ലാതിരുന്ന ഗാന രംഗങ്ങളും ..പുതുമുഖങ്ങള്‍ പഴയ കാല വേഷങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതും പ്രേക്ഷകരെ പുതിയ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്. എം ടി യുടെ രചന എന്ന നിലയില്‍ നോക്കിയാല്‍ ഈ ചിത്രത്തില്‍ മോശം പറയാന്‍ ഒന്നും ഇല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭ വിലയിരുത്താന്‍ മാത്രമുള്ള ഒന്നും ചിത്രത്തില്‍ ഇല്ല. ലാല്‌ജോസിന്റെതായി ചിത്രത്തില്‍ പറയാനുള്ളത് ചിത്രത്തിന്റെ ദൃശ്യ ഭംഗിയും, ഗാന ചിത്രീകരണവും ആണ്. വിജയ് ഉലകനാഥന്റെ ചായാഗ്രഹണം നന്നായിരുന്നു.
വിദ്യാസാഗര്‍ ഒരുക്കിയ സംഗീതം അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങളുടെ ഈനഗലെ ഓര്‍മിപ്പിക്കുമെങ്കിലും കേള്‍ക്കാന്‍ ഇമ്പം ഉണ്ട്. അനുരാഗ വിലോചനനായി, നീലതാമരെ എന്നിവ മികവു പുലര്‍ത്തി.
പുതുമുഖ നായിക അര്‍ച്ചനാ കവിയുടെ കുഞ്ഞിമാളു ആയുള്ള പ്രകടനം പക്വത ഉള്ളതാണ്. നായകന്‍ കൈലാഷും മോശം ആക്കിയില്ല. ഷാരത്തെ അമ്മിണി ആയി റീമയും ശ്രദ്ധിക്കപ്പെടും. (പക്ഷെ മനസിലാകാത്ത ഒരു കാര്യം അമ്മിണി എന്തിനു മരിച്ചു എന്നാണ്!!)
ചുരുക്കത്തില്‍ പുതിയ നീലതാമരക്ക് നിറമുണ്ട്, മണമുണ്ട്...എന്നാല്‍ ഇപ്പോള്‍ വിരിഞ്ഞത് കൊണ്ടുള്ള ഗുണം മാത്രം എന്തെന്ന് മനസിലായില്ല...!!
No comments:
Post a Comment