Sunday, January 17, 2010

ഹാപ്പി ഹസ്ബന്റ്‌സ്: സെന്‍സ്‌ലെസ് എന്റര്‍ടെയ്‌നര്‍








ഹാപ്പി ഹസ്ബന്റ്‌സ്: സെന്‍സ്‌ലെസ് എന്റര്‍ടെയ്‌നര്‍

ഇവര്‍ വിവാഹിതരായാലിന്റെ വിജയത്തിനുശേഷം സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീം ഒരുക്കിയ 'ഹാപ്പി ഹസ്ബന്റ്‌സ്' ഒരു സ്‌ലാപ്‌സ്ടിക്ക് കോമഡി എന്റര്‍ടെയ്‌നറാണ്. കാര്യമായ കഴമ്പും പുതുമയും ലോജിക്കുമൊന്നുമില്ലെങ്കിലും മൂന്നുമണിക്കൂറോളം തീയറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകന് വാച്ചില്‍ നോക്കി 'എപ്പോള്‍ തീരും ഇത്' എന്ന് ചിന്തിക്കാന്‍ അവസരം കൊടുക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.
ഭാര്യമാരുടെ മുന്നില്‍ സ്വന്തം തരികിടകള്‍ ഒളിപ്പിക്കാനും തട്ടിപ്പുകള്‍ പൊളിയുമെന്ന ഘട്ടങ്ങളില്‍ ഉരുണ്ട്കളിച്ച് സ്വയം രക്ഷപ്പെടാനും ശ്രമിക്കുന്ന മൂന്നു ഭര്‍ത്താക്കന്‍മാരുടെ കഥയാണീ ചിത്രം.

കഥാസാരം:

കേരളാടുഡേ മാഗസിന്‍ എം.ഡിയായ മുകുന്ദന്‍ മേനോന്‍ (ജയറാം), അതേ സ്ഥാപനത്തിലെ ഫോട്ടോഗ്രാഫര്‍ ജോണ്‍ (ജയസൂര്യ), ഇവരുടെ കുടുംബസുഹൃത്തെന്ന് പറയാവുന്ന രാഹുല്‍ (ഇന്ദ്രജിത്ത്) എന്നിവരാണ് കഥയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍. നാടന്‍ പെണ്ണും ഭര്‍ത്താവിനെ എപ്പോഴും സംശയിക്കുന്നവളുമായ കൃഷ്‌ണേന്ദു (ഭാവന), സെറീന (വന്ദന), ശ്രേയ (സംവൃത) എന്നിവരാണ് യഥാക്രമം ഇവരുടെ ഭാര്യമാര്‍.
താന്‍ മറ്റു പെണ്‍കുട്ടികളെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെങ്കിലും എപ്പോഴും ഭാര്യയുടെ സംശയത്തിനും പരിഭവത്തിനും പാത്രമാകേണ്ടിവരുന്നതിന്റെ വിഷമത്തിലാണ് മുകുന്ദന്‍. എന്നാല്‍ രാഹുലാകട്ടെ, കിട്ടുന്ന അവസരത്തിലൊക്കെ മറ്റുള്ള പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാന്‍ സമയം കണ്ട്ത്താറുണ്ടങ്കിലും സ്വന്തം ഭാര്യയുടെ മുന്നില്‍ ക്ലീന്‍ ഇമേജ് കാത്തുസൂക്ഷിക്കാന്‍ മിടുക്കനുമാണ്്. മുകുന്ദനെ സംശയിക്കുന്ന ഭാര്യ കൃഷ്‌ണേന്ദുവിനാകട്ടെ കൂട്ടുകാരി ശ്രേയയുടെ ഭര്‍ത്താവിനെ നല്ല മതിപ്പും വിശ്വാസവുമാണ്. രാഹുലിനൊപ്പം കൂട്ടുകൂടി തന്റെ ഭര്‍ത്താവും 'നന്നാകണ'മെന്നാണ് അവളുടെ ആഗ്രഹം.
ഇത്തരത്തില്‍ ഒരിക്കല്‍ രാഹുലിനൊപ്പം പോകുന്ന മുകുന്ദന്‍ ബാര്‍ ഡാന്‍സര്‍ ഡയാന (റീമ)യെ പരിചയപ്പെടുന്നത്. എന്നാല്‍ ഈ പരിചയം മുകുന്ദനെ കുടുക്കിലാക്കുന്നു. പിന്നീടങ്ങോട്ട് ഭാര്യ അറിയാതെ ഇത് പരിഹരിക്കാനുള്ള ശ്രമവും ഇതുവഴി രാഹുലിലും ജോണിനും ഉണ്ടാകുന്ന പൊല്ലാപ്പുകളുമാണങ്ങോട്ട്. ഇത് പരിഹരിക്കാന്‍ മൂവരും ചേര്‍ന്ന് നടത്തുന്ന തരികിടകളാണ് പിന്നീട് കഥ നയിക്കുന്നത്.

സംവിധാനം, തിരക്കഥ:
ഇവര്‍ വിവാഹിതരായാല്‍ എന്ന ആദ്യ ചിത്രത്തില്‍ പലയിടത്തും കണ്ട കുത്തഴിഞ്ഞ അവസ്ഥ രാണ്ടമത്തെ ചിത്രമായ 'ഹാപ്പി ഹസ്ബന്റ്‌സി'ല്‍ ഒഴിവാക്കാന്‍ സജി സുരേന്ദ്രന്‍ ശ്രമിച്ചിട്ടു്. കാര്യമായ രംഗങ്ങളൊന്നുമല്ലെങ്കിലും ഒഴിവാക്കായിരുന്നു എന്നു തോന്നിക്കുന്ന രംഗങ്ങള്‍ ഇതില്‍ കുറവാണ്. (എന്നാല്‍ ഇവര്‍ വിവാഹിതരായാലില്‍ അത്തരം രംഗങ്ങള്‍ പലതുമു്). സെന്‍സ്‌ലെസ് സ്‌ലാപ്‌സ്റ്റിക് തരികിടകളാണ് ആദ്യവസാനമുള്ളതില്‍ പലതുമെന്നതിനാല്‍ അവ ബോറടി കാര്യമായി തോന്നിക്കാതെ ചിത്രത്തില്‍ സംവിധായകന്‍ ഒപ്പിച്ചിട്ടുണ്ട്.
തിരക്കഥയിലും കൃഷ്ണ പൂജപ്പുര ആദ്യ ചിത്രത്തിനേക്കാള്‍ കൈയടക്കം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതുമയായി എന്തെങ്കിലും അവതരിപ്പിക്കാനുള്ള ശ്രമമൊന്നുമില്ല.
(ചിത്രത്തിന്റെ കഥയും രംഗങ്ങളും തമിഴിലും ഹിന്ദിയിലും മുമ്പ് വന്നിട്ടുള്ളതിനാല്‍ കാര്യമായ അധ്വാനം സംവിധായകനും തിരക്കഥാകൃത്തിനും വേണ്ടിവന്നിട്ടില്ല, എങ്കിലും മലയാള പശ്ചാത്തലത്തില്‍ ഈ കഥ പറിച്ചുനട്ടപ്പോള്‍ കാര്യമായി വികൃതമാക്കില്ലെന്നത് ആശ്വാസകരമാണ്).

അഭിനയം:
യുവാക്കളുടെ കൂട്ടത്തില്‍ താരതമേന്യ മുതിര്‍ന്ന ആളാണെങ്കിലും ജയറാം തന്റെ വേഷത്തോട് നീതി പുലര്‍ത്തി. ഒരു രംഗത്തും മോശം പറയാനില്ലായിരുന്നു.ക്ലാസ്‌മേറ്റ്‌സിലേതു പോലെ തന്നെ ഇന്ദ്രജിത്ത് തന്റെ വേഷം രസകരമാക്കിയിട്ടു്. ജയസൂര്യയ്ക്ക് മറ്റു ചിത്രങ്ങളിലേതുപോലെ ഒരുപാടൊന്നും ചെയ്യാനില്ലെങ്കിലും ഉള്ളവേഷം ഭംഗിയാക്കി. നായിക കഥാപാത്രങ്ങളില്‍ ഭാവനയുടെ ചില സെന്റി, കോമഡി രംഗങ്ങളൊന്നും അത്ര നന്നായിട്ടില്ല. സംവൃത, വന്ദന എന്നിവര്‍ കുഴപ്പമില്ല.
സുരാജ് വെഞ്ഞാറമൂടിന് തന്റെ സ്ഥിരം സ്‌റൈല്‍ വേഷമാണെങ്കിലും പ്രേക്ഷകര്‍ ചിരിക്കുന്നുണ്ട്. സുരാജിന്റെ വളിപ്പുകള്‍ നിരവധിയുള്ളത് ഈ ഗണത്തിലെ ചിത്രത്തിന് പ്ലസ് ആണ്. വളിപ്പുകളാണെങ്കിലും അവസരത്തിനനുസരിച്ച് ചിലതൊക്കെ ക്ലിക്കാകുന്നുണ്ട്. രാജുവിന്റെ പഴകുറ്റി പവിത്രന്‍ എന്ന ഞരമ്പുരോഗി കഥാപാത്രവും ശ്രദ്ധിക്കപ്പെടും.


ഗാനങ്ങള്‍:

ശരാശരിയില്‍ താഴെ നിലവാരമേ എം.ജയചന്ദ്രന്റെ സംഗീതത്തിനുള്ളൂ. വരികളും കാര്യമുള്ളതല്ല. എങ്കിലും കഥാസന്ദര്‍ഭത്തിനനുസരിച്ച് ഇവ തീരെ വെറുപ്പിക്കില്ല.

മറ്റു വിഭാഗങ്ങള്‍:
അനില്‍നായരുടെ ക്യാമറ കളര്‍ഫുള്‍ ആണ്. ചിത്രത്തിന്റെ ജോളി മൂഡിന് ചേരുന്നു്ണ്ട. എഡിറ്റിംഗും മോശമല്ല, രുമണിക്കൂര്‍ അമ്പത് മിനിറ്റില്‍ കൂടുതല്‍ ഉള്ള ചിത്രമാണെങ്കിലും ഇഴച്ചില്‍ തോന്നില്ലെന്നതാണ് ഈ ചിത്രത്തിന്റെ എറ്റവും വലിയ മേന്മ.

അഭിപ്രായം:
രാണ്ട്തൊന്നു ചിന്തിക്കാന്‍ തയ്യാറല്ലാതെ വെറുതേ തീയറ്ററില്‍ ചെന്ന് ഇടക്കിടെ ചില തമാശകള്‍ (പഴയതാണെങ്കിലും) കേട്ട് ചിരിക്കാന്‍ മനസ്സുെങ്കില്‍ ആസ്വദിക്കാവുന്ന ചിത്രം.

റേറ്റിംഗ്: 3.25/ 5

No comments:

Post a Comment