
ചട്ടമ്പിനാട്: ചുമ്മാ കണ്ട് ചിരിക്കാം
മമ്മൂട്ടി ഷാഫി ടീം വീണ്ടും ഒന്നിക്കുന്ന ചട്ടമ്പിനാട് ഒരു കോമഡി ആക്ഷൻ എന്റെർറ്റെയ്നർ ആണ്. രാജമാണിക്യം, അണ്ണൻ തമ്പി സിനിമകളുടെ നിരയിലേക്കു തന്നെയാണു ഈ ചിത്രത്തിന്റെയും വരവ്. മമ്മൂട്ടിയുടെ കന്നഡ ചുവയുള്ള മലയാളം ഡയലോഗുകൾ ആണു ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം.
പണ്ട് കാട്ടമ്പള്ളി കുറുപ്പും സുഹ്രുത്ത് ഉണ്ണിത്താനും കൂടി ചെമ്പട്ട്നാട് എന്ന ഗ്രാമത്തിൽ ചിട്ടി കമ്പനി നടത്തിയിരുന്നു. ഇടക്കു ഇവർ തമ്മിൽ തെറ്റി. ശത്രുക്കളായി, പിന്നെ പരസ്പരം പോരാടാൻ ചട്ടമ്പികളെ നാട്ടിലിറക്കി..അതിൽ കുറെപേർ അവിടെ കൂടി…അങ്ങനെയാണു ചെമ്പട്ടുനാട് ചട്ടമ്പിനാടാകുന്നത്. അവരുടെ അടുത്ത തലമുറയാണിപ്പോൾ, എന്നലും ആ കുടുമ്പങ്ങൾ തമ്മിൽ ഉള്ള പോരാട്ടം ഇന്നും തുടരുന്നു. കുറുപ്പിന്റെ മകൻ നാഗ്ഗേന്ദ്രൻ (സിദ്ദിക്ക്). ഉണ്ണിത്താന്റെ മകൻ ചന്ദ്ര മോഹനൻ (മനോജ്)…ഇവർ തമ്മിൽ ഉള്ള പോരാട്ടത്തിൽ ചന്ദ്രമോഹനന്റെ പക്ഷം ചേർന്ന് ആ നാട്ടിൽ എത്തുകയാണ് കർണാടകയിൽ നിന്നുള്ള തോട്ടം ഉടമയും തെമ്മാടിയുമായ വീരേന്ദ്ര മല്ലയ്യ (മമ്മൂട്ടി)… ചന്ദ്രമോഹനെ സഹായിക്കുക മാത്രമായിരുന്നില്ല മല്ലയ്യയുയുടെ ലക്ഷ്യം…അയാൾക്കു വെറെ ചില കണക്കുകൾ കൂടി ആ ഗ്രാമത്തിൽ തീർക്കാനുണ്ടായിരുന്നു…!!!
രാജമാണിക്യവും അണ്ണൻതമ്പിയും ഷാഫിയുടേയും ബെന്നി പി നായരംബലത്തിന്റെയും മുന്നിൽ ഈ ചിത്രം ഒരുക്കുമ്പോൾ ഉണ്ടായിരുന്നു എന്നു കാണുമ്പോൾ വ്യക്തം.! ആ രണ്ട് ഹിറ്റ് ചിത്രങ്ങളിലെ ചേരുവകൾ ആണ് ഇതിലും അവർ ആവർത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്.
മമ്മൂട്ടി അനായാസമായി കന്നഡ ചുവയുള്ള സംഭാഷണങ്ങൾ അവതരിപ്പിച്ചത് ചിത്രതിന്റെ ഹൈലയിറ്റായി.
ലക്ഷ്മി റായിയുടെ ഗൌരി എന്ന നായികക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. സിദ്ദിക്കിന്റെ സ്ഥിരം വില്ലൻ റോൾ ആണ്. സുരാജ്, സലീം കുമാർ തുടങ്ങിയവർ ആണ് തമാശക്കായി രംഗത്തുള്ളത്. ചില തമാശകൾ ചിരിയുണർത്തും.
ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നുണ്ട്.
മൊത്തത്തിൽ കണ്ട് രസിച്ച് പോരാവുന്ന പുതുമകൾ ഒന്നും അവകാശപെടാനില്ലാത്ത ഒരു എന്റെർറ്റൈനർ.
Just go, watch the game, enjoy..!!
Rating: 3/5