Monday, December 28, 2009

3 idiots: everything fine and well


3 idiots: everything fine and well


theatre: athulya a/c dts ufo, thiruvananthapuram
date and time: 28-12-09, 9.15 pm
status: upper circle almost full, first class: low


Raj kumar hirani's latest film "3 idiots" is one of the films which basically try to point out the flaws in education system through the relation between three college mates.
As in his earlier films, director has succeeded in presenting his ideas in most interesting manner and the film is a complete entertainer with a message!

The film begins when Farhan qureshi (Madhavan) and Raju Rastogi (sharman joshi) starts a journey to find their best friend Rancho (Aamir khan), whom they never met after their engineering college days.
On their way towards Manali to find Rancho, Farhan remembers their good old days at campus, which changed their lives completely...

Eventhough the story is loosely based on chetan Bhagat's 'five point someone', the director had made sure that there is something novel and fresh in his script and presentation. 3 idiots is just not a film which tells about the relationship of three friends, but something about the society, class difference and defects in our present educational system.

Eventhough we have seen many campus scenes in diferent films, surely the scenes in this film will make you think and laugh. That is the magic of Hirani's presentation skill! Hirani has left no moment unused and we can identify many scenes which can be rated as marvelous. But, delivery episode was somewhat over.

Actingwise, Aamir, and Boman irani has done their best for their roles as dean and different student. I Cant think about any other man in Aamir's place, who would have done this role this much better. Sarman Joshi was perfect as Raju and Madhavan was OK. Dont know why they have selected Kareena as Pia , who has been welcomed by loud boos in the hall.

Songs used were below average. Cinematography by Muraleedharan was excellent while picturising Manali.

All together, 3 idiots is a must watch film, which will definitely keep you entertained in the hall and give something to think about.

rating: 4.5/5

Friday, December 25, 2009

ഇവിടം സ്വർഗമാണ്: ലളിതമായ ജീവിതക്കാഴ്ച




ഇവിടം സ്വർഗമാണ്: ലളിതമായ ജീവിതക്കാഴ്ച

മണ്ണിനെ സ്നേഹിക്കുന്ന ഒരു ജൈവ കർഷകന്റെ ജീവിതം ആണ് ഇവിടം സ്വർഗമാണ് പറയുന്നത്. റോഷൻ ആൻഡ്രൂസ് –ജെയിംസ് ആൽബർട്ട്- മോഹൻലാൽ കൂട്ട് കെട്ട് എന്തായാലും പ്രേക്ഷകരെ നിരാശപെടുത്തില്ല എന്ന് ഉറപ്പ്.
പടം പതിഞ്ഞ താളത്തിലാണ് നീങ്ങുന്നതെന്നതു ചിലർക്കെൻകിലും പോരായ്മയായി തോന്നാം. എന്നാൽ ഈ കഥ പറയാൻ അത് അനുയോജ്യം ആയതിനാൽ ബോർ അടിക്കില്ലെന്നതു ഭാഗ്യം.
മാത്യൂസിനു മനോഹരമായ ഒരു ഫാം ഉണ്ട്. ജൈവ ക്രിഷിയും പശുക്കളും ഒക്കെയായി അയാളുടെ കൊച്ചു സ്വർഗം. വീട്ടിൽ പിതാവ് ജർമിയാസ് (തിലകൻ), മാതാവ് (പൊന്നമ്മ) തുടങ്ങി നിരവധി പേരുമുണ്ട്.
തന്റെ ജീവനായി പോറ്റുന്ന ഫാമിനു വിലപറയാൻ ഭൂ മാഫിയ എത്തുന്നതോടെയാണു ആ സ്വർഗത്തിൽ അസ്വസ്തതകൾ ഉണ്ടാകുന്നത്. ആലുവാ ചാണ്ടി എന്ന റിയൽ എസ്റ്റേറ്റ് വമ്പൻ പൊന്നും വില നൽകാമെന്നു പറഞ്ഞിട്ടും മാത്യൂസ് ഭൂമി വിട്ട് നൽകുന്നില്ല. ചുറ്റുമുള്ള മറ്റ് വസ്തുക്കൾ ചാണ്ടി നേരത്തെ വാങ്ങി കഴിഞ്ഞിരുന്നു. ആ മേഖലയിൽ ഒരു township പണിയുകയാണു ലക്ഷ്യമെന്നു നാട്ടുകാരെ പറഞ്ഞു പറ്റിക്കാൻ ചാണ്ടിക്കു കഴിയുന്നു. അതോടെ നാട്ടുകാരും മാത്യൂസിനും കുടുംബതിനും എതിരാകുന്നു. കൂടാതെ ജെർമിയാസിനെ കള്ളകേസിൽ കുടുക്കാനും ചാണ്ടിയുടെ സ്വാധീനത്തിനു കഴിയുന്നു. പിതാവിനു അപകടം ഉണ്ടാകുമെന്ന് മനസിലാകുന്നതോടെ മാത്യൂസ് ഭൂമിയേയും പിതാവിനെയും സംരക്ഷിക്കാൻ പോരാട്ടം തുടങ്ങുന്നു…!!
ലളിതമായ ആഖ്യാന ശൈലിയാണു ചിത്രത്തിന്റെത്. റോഷന്റെ സം‍വിധാനവും മോശമല്ല. എന്നാൽ ചില രംഗങ്ങളെൻകിലും കൂടുതൽ മെച്ചമാക്കാമായിരുന്നു.
ആദ്യ പകുതിയിൽ ആണു അല്പം വേഗക്കുറവ് അനുഭവപ്പെടുന്നത്. ക്ലൈമാക്സിനോട് അനുബന്ധിച്ച് കൂടുതൽ വേഗം തോന്നാൻ അല്പം ‘തരികിട’കൾ മാത്യൂസ് കാട്ടിക്കൂട്ടുന്നത് സിനിമയുടെ മൊത്തത്തിലുള്ള താളത്തിനെ ബാധിക്കുന്നുണ്ട്.
മോഹൻലാലിൽ നിന്നു ലാളിത്യം ഉള്ള ഒരു നായകനെ കിട്ടിയതാണു ഈ ചിത്രതിന്റെ ഏറ്റവും വല്ല്യ മേന്മ. മാത്യൂസ് ഒരു തവണ മാത്രമെ ക്രോധാകുലനാകുന്നുള്ളൂ.. അതാകട്ടെ, പിതാവിനെ സംരക്ഷിക്കാൻ വേണ്ടിയും.
നായിക ലക്ഷ്മി റായി കഥയിൽ നിർണായകമാണെൻകിലും അഭിനയ പ്രാധാന്യം ഒന്നുമില്ല. പ്രിയങ്കയുടെ റ്റി വി റിപോർട്ടർ നല്ല റോൾ ആണ്.
തിലകൻ ആദ്യമൊക്കെ സജീവമാണെൻകിലും പകുതിക്കു ശേഷം വല്ല്യ പ്രാധാന്യമില്ല.
ഇടവേളക്കു ശേഷം എത്തുന്ന ശ്രീനിവാസന്റെ കോശി നന്നായി.!! ജഗതി, ശൻകർ, ലാലു അലക്സ് എന്നിവരും മോശമാക്കിയില്ല.
ആദ്യ പകുതി BGM പതിഞ്ഞ താളത്തിൽ ആയിരുന്നെൻകിലും ഇടവേളക്കു ശേഷം സജീവമാകുന്നുണ്ട്. ആവശ്യമില്ലാതെ ഗാനങ്ങൾ ചേർക്കാത്തത് നന്നായി.

അഭിപ്രായം:
കോലാഹലങ്ങൾക്കിടയിൽ മണ്ണിനും പ്രക്രുതിക്കും വേണ്ടി ജീവിതം സമർപ്പിച്ച ഒരു കർഷകൻ മാഫിയകൾക്കും അധിനിവേശത്തിനും എതിരായി നടത്തുന്ന ഒറ്റയാൾ പോരാട്ടം.
മണ്ണിന്റെ മണമുള്ള എന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല…ക്ല്ലീഷെ ആയിപോകും…എന്നാലും ഏതാണ്ട് അതു പോലെയൊക്കെ ഉള്ള ഒരു ലളിതമായ ചിത്രം.!

My rating: 3.25/5

Thursday, December 24, 2009

Chattambinaadu review: watchable entertainer




ചട്ടമ്പിനാട്: ചുമ്മാ കണ്ട് ചിരിക്കാം

മമ്മൂട്ടി ഷാഫി ടീം വീണ്ടും ഒന്നിക്കുന്ന ചട്ടമ്പിനാട് ഒരു കോമഡി ആക്ഷൻ എന്റെർറ്റെയ്നർ ആണ്. രാജമാണിക്യം, അണ്ണൻ തമ്പി സിനിമകളുടെ നിരയിലേക്കു തന്നെയാണു ഈ ചിത്രത്തിന്റെയും വരവ്. മമ്മൂട്ടിയുടെ കന്നഡ ചുവയുള്ള മലയാളം ഡയലോഗുകൾ ആണു ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം.

പണ്ട് കാട്ടമ്പള്ളി കുറുപ്പും സുഹ്രുത്ത് ഉണ്ണിത്താനും കൂടി ചെമ്പട്ട്നാട് എന്ന ഗ്രാമത്തിൽ ചിട്ടി കമ്പനി നടത്തിയിരുന്നു. ഇടക്കു ഇവർ തമ്മിൽ തെറ്റി. ശത്രുക്കളായി, പിന്നെ പരസ്പരം പോരാടാൻ ചട്ടമ്പികളെ നാട്ടിലിറക്കി..അതിൽ കുറെപേർ അവിടെ കൂടി…അങ്ങനെയാണു ചെമ്പട്ടുനാട് ചട്ടമ്പിനാടാകുന്നത്. അവരുടെ അടുത്ത തലമുറയാണിപ്പോൾ, എന്നലും ആ കുടുമ്പങ്ങൾ തമ്മിൽ ഉള്ള പോരാട്ടം ഇന്നും തുടരുന്നു. കുറുപ്പിന്റെ മകൻ നാഗ്ഗേന്ദ്രൻ (സിദ്ദിക്ക്). ഉണ്ണിത്താന്റെ മകൻ ചന്ദ്ര മോഹനൻ (മനോജ്)…ഇവർ തമ്മിൽ ഉള്ള പോരാട്ടത്തിൽ ചന്ദ്രമോഹനന്റെ പക്ഷം ചേർന്ന് ആ നാട്ടിൽ എത്തുകയാണ് കർണാടകയിൽ നിന്നുള്ള തോട്ടം ഉടമയും തെമ്മാടിയുമായ വീരേന്ദ്ര മല്ലയ്യ (മമ്മൂട്ടി)… ചന്ദ്രമോഹനെ സഹായിക്കുക മാത്രമായിരുന്നില്ല മല്ലയ്യയുയുടെ ലക്ഷ്യം…അയാൾക്കു വെറെ ചില കണക്കുകൾ കൂടി ആ ഗ്രാമത്തിൽ തീർക്കാനുണ്ടായിരുന്നു…!!!

രാജമാണിക്യവും അണ്ണൻതമ്പിയും ഷാഫിയുടേയും ബെന്നി പി നായരംബലത്തിന്റെയും മുന്നിൽ ഈ ചിത്രം ഒരുക്കുമ്പോൾ ഉണ്ടായിരുന്നു എന്നു കാണുമ്പോൾ വ്യക്തം.! ആ രണ്ട് ഹിറ്റ് ചിത്രങ്ങളിലെ ചേരുവകൾ ആണ് ഇതിലും അവർ ആവർത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്.
മമ്മൂട്ടി അനായാസമായി കന്നഡ ചുവയുള്ള സംഭാഷണങ്ങൾ അവതരിപ്പിച്ചത് ചിത്രതിന്റെ ഹൈലയിറ്റായി.
ലക്ഷ്മി റായിയുടെ ഗൌരി എന്ന നായികക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. സിദ്ദിക്കിന്റെ സ്ഥിരം വില്ലൻ റോൾ ആണ്. സുരാജ്, സലീം കുമാർ തുടങ്ങിയവർ ആണ് തമാശക്കായി രംഗത്തുള്ളത്. ചില തമാശകൾ ചിരിയുണർത്തും.
ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നുണ്ട്.
മൊത്തത്തിൽ കണ്ട് രസിച്ച് പോരാവുന്ന പുതുമകൾ ഒന്നും അവകാശപെടാനില്ലാത്ത ഒരു എന്റെർറ്റൈനർ.

Just go, watch the game, enjoy..!!

Rating: 3/5

Saturday, December 19, 2009

Vettaikaran: A typical Vijay masala.!!


Vettaikaran: A typical Vijay masala.!!

Babu sivan's debut movie as director 'Vettaikaran' with Ilaya Dalapathy Vijay in lead is a typical Vijay masala. The film has nothing new to offer, but it wont let you bored. Vijay fans can rejoice, because he is back with bang to his usual style and the film is far better than Villu and Kuruvi.

Ravi aka Police Ravi (Vijay) from Tuticorn is an IPS aspirant and a great fan of encounter specialist Devaraj (Sreehari). This time Ravi passes his plus two exams in fourth attempt and moves to chennai to join degree. He follows the same way of Devaraj and takes a part time job of auto driver to make means for his studies.

In Chennai he meets heroine Suseela(Anushka) and fall in love with her. During his life in the city, he was forced to face baddies like Chella, police officer Kattabomman (sayaji shinde) etc. Kattabomman traps him in a case and Ravi escapes an encounter attempt. After that he comes to know about the present condition of Devaraj IPS and join hands with him to fight against Chella and his father/big boss Vedanayakam. The hunt begins here...

We can relate this story to many other tamil masala entertainers but Vijay show will make you watch this film one time.
Eventhough there is no notable punch dialogue, some were good.
Babu sivan has somehow managed to make this a watchable flick with some comedy, fight and song sequences which we expect from a Vijay movie. But he was innovative enough to present it with variety. The film lacks a commentable twist, which would have made it more interesting.

Music by Vijay Antony was OK. 'Naan adichaa' song was good, but picturisation is not colourful. Also, Sanjay(Vijay's son) made a noticable special appearance in this song. Other songs like 'Chinnathamarai' and 'karigaalan' were not bad. These songs are really "colourful" with Anushka's presence!

Actingwise, Vijay has nothing new to present, only typical Vijay performance which we had seen in Pokkiri, Kuruvi etc.

Anushka has nothing to do in the story development, but she is present in the film with glamourous performance in song sequences.

Other actors like Sreehari, Sayaji Shinde, Haneefa, Sukumari etc did there parts well.

Totally, Vettaikaran is a watchable mass masala for viewers who can enjoy Vijay style of movies..!!

My rating: 3/5
--------------------------------------------
theatre: Sreekumar a/c dts qube, trivandrum
date and time: 19-12-09, 11 am
status: balcony full, reserved-almost i think
-----------------------------------------------

Thursday, December 10, 2009

ഗുലുമാല്‍: തട്ടിപ്പിന്റെ ചടുലത



ഗുലുമാല്‍: തട്ടിപ്പിന്റെ ചടുലത

വി കെ പ്രകാശിന്റെ ആദ്യ കോമഡി സംരംഭം ആയ 'ഗുലുമാല്‍' അതിലെ മുഖ്യ കഥാപാത്രങ്ങളുടെ പ്രകടനമികവ് കൊണ്ടും വേഗം കൊണ്ടും ആസ്വദിച്ചു കണ്ടിരിക്കാവുന്ന സ്ലാപ്‌സ്ടിക് ചിത്രമാണ്. രണ്ടു യുവാക്കള്‍ ജീവിക്കാനായി കാട്ടി കൂട്ടുന്ന തട്ടിപ്പുകള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രകാശ് ഈ ചിത്രത്തിലൂടെ. കുറെ ഏറെ രംഗങ്ങള്‍ ആവശ്യമില്ലാതെ തമാശക്കായി തിരുകി കയറ്റിയത് ആസ്വാദനത്തില്‍ കല്ലുകടി ആകുന്നുണ്ട്. എന്നാല്‍ മൊത്തത്തില്‍ ചിത്രം കണ്ടിരിക്കാനും യുക്തി ഒന്നും നോക്കാതെ ഇടക്കെങ്കിലും പൊട്ടി ചിരിക്കാനും അവസരം ഒരുക്കുന്നുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം.
കള്ള കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന അച്ഛനെ (നെടുമുടി വേണു) രക്ഷിക്കാന്‍ എന്തു വഴിയും പയറ്റി നോക്കാന്‍ ഇറങ്ങിത്തിരിച്ച യുവാവാണ് രവി വര്‍മ (കുഞ്ചാക്കോ). ഇയാള്‍ തട്ടിപ്പില്‍ പ്രാവീണ്യം നേടിയ ജെറി (ജയസുര്യ) യുമായി കൂട്ട് കൂടി നാട്ടുകാരെ പറ്റിക്കല്‍ ആരഭിക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. ചില്ലറ തട്ടിപ്പുകള്‍ നടത്തി വരവേ അവരുടെ മുന്നില്‍ ഒരു വമ്പന്‍ പദ്ധതി വരുന്നു..ആ പദ്ധതിയിലൂടെ ഒരു വന്‍ പ്രവാസി ബിസിനസ്സുകാരനെ പറ്റിച്ചു വന്‍ തുക ഒപ്പിച്ചു തങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇറങ്ങുന്നതോടെ കഥ സങ്കീര്‍ണം ആകുന്നു . ഇതിനിടെ ഒട്ടേറെ വഴിത്തിരിവുകള്‍ കഥയില്‍ വരുന്നു..ഒടുവില്‍ ഒരു വന്‍ വഴിത്തിരിവില്‍ കഥ അവസാനിക്കുന്നു..പ്രതീക്ഷിച്ച പോലെ ശുഭ പര്യവസായി ആയി..!!

തട്ടിപ്പുകളില്‍ നിന്ന് തട്ടിപ്പുകളിലെക്കുള്ള രവിയുടെയും ജെറിയുടെയും നെട്ടോട്ടം, ഇടയ്ക്കു പരസ്പരം ചില പാരകള്‍.. രംഗം കൊഴുപ്പിക്കാന്‍ ഇവരുടെ പിന്നാലെ മണ്ടനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ശംഭുവും (സുരാജ്) കോണ്‍സ്ടബിലും (ബിജുകുട്ടന്‍). ഇതാണ് ചിത്രത്തിനെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങള്‍. തട്ടിപ്പുകളും പോലീസിന്റെ വിക്രിയകളും ബാലരമ നിലവാരം ആണെങ്കിലും രംഗങ്ങളുടെ ചടുലത കാരണം അത്ര മുഷിപ്പിക്കില്ല. സുരാജ് ബിജുക്കുട്ടന്‍ ടീമിന്റെ പല രംഗങ്ങളും തമാശക്ക് വേണ്ടിയുള്ള തമാശ എന്ന് തന്നെ അനുഭവപെടും..എന്നാല്‍ ചിലവ സൂപ്പര്‍ ആയി കാണികള്‍ ആസ്വദിക്കും. ഗാനങ്ങളില്‍ ഗുലുമാല്‍, തരികിട എന്നിവ ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിനു ചേരുന്നുണ്ട്. മറ്റു രണ്ടു ഗാനങ്ങള്‍ സുഖം തോന്നില്ല.

കുഞ്ചാക്കോ ബോബന്‍ മോശമാക്കിയില്ല. പാവത്തിന് ആശ്വാസത്തോടെ ഒരു തിരിച്ചു വരവിനു ഈ സിനിമ വഴിവെക്കും എന്ന് പ്രതീക്ഷിക്കാം. ജയസൂര്യ പതിവ് പോലെ തട്ടിപ്പ് വേഷത്തില്‍ നന്നായി കസറി. (നെഗടീവ് ടെച് ഉള്ള വേഷത്തില്‍ ജയസൂര്യ ഇതാദ്യമല്ലല്ലോ) നായിക സൈറ (മിത്ര) ക്ക് കാര്യമായി അഭിനയിക്കാന്‍ ഒന്നുമില്ല.

പൊതുവേ വി കെ പി ചിത്രങ്ങള്‍ക്ക് ദൃശ്യ ഭംഗി കൂടുതല്‍ ആയിരിക്കും..ഇതിനു അത്ര ഭംഗി തോന്നിയില്ല...(ലളിതമായി എച് ഡി ക്യാമറയില്‍ എടുത്തത് കൊണ്ടാകണം.)

മൊത്തത്തില്‍ വെറുതെ വേറൊന്നും ചിന്തിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് ഗുലുമാല്‍. ഇതേ രംഗങ്ങള്‍ തന്നെ കൂടുതല്‍ നന്നായി എടുക്കാമായിരുന്നു എന്നും കാണുമ്പോള്‍ തോന്നി പോകും. പ്രേക്ഷകര്‍ വെറുക്കാതെ തീയറ്ററില്‍ നിന്ന് ഇറങ്ങി പോകുന്നു എന്നുള്ളത് കൊണ്ട് ഈ ആവറേജ് ചിത്രം ഹിറ്റ് ആകുമെന്ന് തന്നെ കരുതാം.

Tuesday, December 8, 2009

ılılılı Neelathamara review: watchable, but...ılılılı



(click image to enlarge)


നിറമുള്ള താമരക്കു എന്താണ് ഗുണം?

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ലാല്‍ ജോസ ് ഒരുക്കിയ നീലത്താമര പഴയമയിലെക്കുള്ള ഒരു തിരിച്ചു പോക്കാണ്. ആദ്യ നീലത്താമര 1979 ല്‍ വിരിഞ്ഞപ്പോള്‍ ഉള്ളതിനേക്കാള്‍ ദൃശ്യ, സംഗീത രംഗങ്ങളില്‍ നിറം കൂട്ടി എന്നതിനേക്കാള്‍ ഇന്നത്തെ കാലത്ത് ഈ ചിത്രത്തിന്റെ റീമേക്ക് പുതു തലമുറയോടെ എന്താണ് സംവദിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അണിയറ ശില്പിക്കള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് പോരായ്മ.
ഒരു വലിയ വീട്ടില്‍ ജോലിക്ക് ചെല്ലുന്ന പാവപ്പെട്ട പെണ്‍കുട്ടി. അവളോട് ആ വീട്ടിലെ ഇളമുറക്കാരന് തോന്നുന്ന കൗതുകം. അത് അനുരാഗം എന്ന് തെറ്റിധരിച്ചു അവളെ തന്നെ അയാള്‍ക്ക് സമര്‍പ്പിക്കുന്നു. ഒടുവില്‍ സൗകര്യപൂര്‍വ്വം അയാള്‍ തന്റെ നിലക്കൊത്ത മുറപ്പെണ്ണിനെ വിവാഹം കഴിക്കുന്നു. എല്ലായിടത്തെയും പോലെ അവള്‍ക്കു തന്റെ മുറ ചെറുക്കന്റെ ഭാര്യ ആയി മടങ്ങേണ്ടി വരുന്നു...
ഈ രണ്ടു സ്ത്രീ കഥാപാത്രങ്ങളും 30 വര്‍ഷങ്ങള്‍ക്കു ശേഷം അതെ തറവാട്ടില്‍ വീണ്ടും കണ്ടു മുട്ടുന്നതും പഴയ കാലത്തെ ഓര്‍മകളിലേക്ക് തിരികെ പോകുന്നതും ആണ് ലാല്‍ ജോസിന്റെ നീലതമാരയില്‍ പുതുതായി കാലത്തിനൊത്ത് വരുത്തിയ മാറ്റം.
ഈ നേരിയ കഥാ തന്തു അല്ലാതെ മറ്റൊന്നും നീലത്താമരയില്‍ ഇല്ല. എന്നാല്‍ ലാളിത്യമാണ് ചിത്രത്തിന്റെ ഭംഗി, ഒപ്പം ആദ്യ ചിത്രത്തില്‍ ഇല്ലാതിരുന്ന ഗാന രംഗങ്ങളും ..പുതുമുഖങ്ങള്‍ പഴയ കാല വേഷങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതും പ്രേക്ഷകരെ പുതിയ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്. എം ടി യുടെ രചന എന്ന നിലയില്‍ നോക്കിയാല്‍ ഈ ചിത്രത്തില്‍ മോശം പറയാന്‍ ഒന്നും ഇല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭ വിലയിരുത്താന്‍ മാത്രമുള്ള ഒന്നും ചിത്രത്തില്‍ ഇല്ല. ലാല്‌ജോസിന്റെതായി ചിത്രത്തില്‍ പറയാനുള്ളത് ചിത്രത്തിന്റെ ദൃശ്യ ഭംഗിയും, ഗാന ചിത്രീകരണവും ആണ്. വിജയ് ഉലകനാഥന്റെ ചായാഗ്രഹണം നന്നായിരുന്നു.
വിദ്യാസാഗര്‍ ഒരുക്കിയ സംഗീതം അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങളുടെ ഈനഗലെ ഓര്‍മിപ്പിക്കുമെങ്കിലും കേള്‍ക്കാന്‍ ഇമ്പം ഉണ്ട്. അനുരാഗ വിലോചനനായി, നീലതാമരെ എന്നിവ മികവു പുലര്‍ത്തി.
പുതുമുഖ നായിക അര്‍ച്ചനാ കവിയുടെ കുഞ്ഞിമാളു ആയുള്ള പ്രകടനം പക്വത ഉള്ളതാണ്. നായകന്‍ കൈലാഷും മോശം ആക്കിയില്ല. ഷാരത്തെ അമ്മിണി ആയി റീമയും ശ്രദ്ധിക്കപ്പെടും. (പക്ഷെ മനസിലാകാത്ത ഒരു കാര്യം അമ്മിണി എന്തിനു മരിച്ചു എന്നാണ്!!)
ചുരുക്കത്തില്‍ പുതിയ നീലതാമരക്ക് നിറമുണ്ട്, മണമുണ്ട്...എന്നാല്‍ ഇപ്പോള്‍ വിരിഞ്ഞത് കൊണ്ടുള്ള ഗുണം മാത്രം എന്തെന്ന് മനസിലായില്ല...!!