
Wednesday, January 27, 2010
Sunday, January 24, 2010
Body guard review: average entertainer

ബോഡി ഗാര്‍ഡ്: ശരാശരി എന്റര്‍ റെയ്‌നര്‍
ദിലീപിനെ നായകനാക്കി സിദ്ദിക്ക് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡ് ശരാശരിക്കു മുകളില്‍ നിലവാരം ഉള്ള എന്റര്‍റെയ്‌നര്‍ ആണ്. സിദ്ദിക്കില്‍ നിന്നോ ദിലീപില്‍ നിന്നോ പ്രതീക്ഷിക്കുന്ന തരത്തില്‍ ഒരു മുഴുനീള ഹാസ്യ ചിത്രമല്ല ഇതെന്നതാണ് ആദ്യാവസാനം പൊട്ടിച്ചിരി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ഒരു പരിധി വരെ നിരാശരാക്കുന്നത്. ഒരു റൊമാന്റിക് കോമഡി ഒരുക്കാനാണ് സിദ്ധിക്ക് ശ്രമിച്ചത്, എന്നാല്‍ ആ ഉദ്യമത്തില്‍ അദ്ദേഹം പൂര്‍ണമായി വിജയിച്ചിട്ടുമില്ല എന്നതാണ് പ്രധാന പോരായ്മ.
കഥാസാരം:
ചെറുപ്പം മുതലേ ഭയം എന്തെന്നറിയാത്ത ബാലന്‍ ആണ് ജയകൃഷ്ണന്‍. കരുത്തിലൂടെ എന്തും നേടാം എന്നാ വിശ്വാസത്തില്‍ ഒരു ബോഡി ഗാര്‍ഡ് ആയി മാറുക അവന്‍ തന്റെ ലക്ഷ്യമാക്കി. വളര്‍ന്നപ്പോഴും (ദിലീപ്) ഈ യുവാവിന്റെ മനസ്സില്‍ ഇതായിരുന്നു ലക്ഷ്യം. അങ്ങനെ ആണ് അവന്‍ മുന്‍കാല ചട്ടംബിയും ഇപ്പോള്‍ പുന്നയൂര്കാവില്‍ എല്ലാരും ബഹുമാനിക്കുന്നവനും ആയ അശോകേട്ടന്റെ (ത്യാഗരാജന്‍) വീട്ടില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡ് ആകാന്‍ ആഗ്രഹിച്ചു എത്തുന്ന അയാള്‍ക്ക് ഒരവസരത്തില്‍ അശോകെട്ടനെയും കുടുംബത്തെയും ഒരു ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നു. തുടര്‍ന്ന് അശോകന്റെ മകള്‍ അമ്മു (നയന്‍ താര) വിന്റെ ജീവന്‍ സംരക്ഷിക്കാന്‍ അയാള്‍ നിയോഗിക്കപ്പെടുന്നു. കോളേജില്‍ അമ്മുവിന്റെ മേല്‍നോട്ടത്തിനായി അവള്‍ക്കൊപ്പം പഠിക്കാനും ചേരുന്നു. പിന്നെടങ്ങോട്ടുള്ള രസകരവും പ്രണയാര്‍ദ്രവും പിരിമുറുക്കം നിറഞ്ഞതുമായ സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു...
അഭിനയം:
ദിലീപ്: നായകനെ അവതരിപ്പിക്കുന്ന രംഗം ബോര്‍ ആയിരുന്നു..തുടര്‍ന്നുള്ള ബാറിലെ ഫൈറ്റും. പിന്നീട് കോളേജിലെ ചില നമ്പരുകളില്‍ ദിലീപ് നന്നായി. പൊതുവേ ദിലീപിന്റെ കോമഡി ചിത്രങ്ങളില്‍ കാണുന്ന മെയ് വഴക്കം ഇതില്‍ കണ്ടില്ല. എങ്കിലും മോശമാക്കിയില്ല.
നയന്‍താര: കാണാന്‍ നന്നായിരുന്നു. അഭിനയത്തില്‍ പുരോഗതി ഇല്ല. നായികക്ക് നല്ല പ്രാധാന്യം ചിത്രത്തില്‍ ഉണ്ട്.
ത്യാഗരാജന്‍: നല്ല ഗെറ്റ് അപ്പ് ആയിരുന്നു. സംഭാഷണം/ ഡബ്ബിംഗ് എന്നിവയില്‍ എന്തോ അപാകത തോന്നുന്നു. ഇത് കൂടുതല്‍ മെച്ചപെടുതാമായിരുന്നു.
പക്രു: ആദ്യം കാണിച്ചപ്പോള്‍ ഏറ്റവും അധികം കയ്യടി കിട്ടിയത് പക്രുവിനാണ്. ഇടയ്ക്കിടയ്ക്ക് വരുമ്പോള്‍ ചില നല്ല വിറ്റുകള്‍ ഉണ്ട്.
മിത്ര: കൂടെ നടന്നാല്‍ മതി. അധികം അഭിനയിക്കാന്‍ ഇല്ല. അത് കൊണ്ട് ആ വേഷം ഭംഗിയാക്കി.
ബാക്കി അഭിനേതാക്കള്‍ കുഴപ്പമില്ല.
തിരക്കഥ, സംവിധാനം:
വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ പടം ചെയ്യുന്നതിന്റെ ഒരു ചെറിയ കൈ വിറയല്‍ സിദ്ദിക്കിന് ഉള്ളതായി തോന്നി. ഫുള്‍ കോമഡി സിനിമകളില്‍ നിന്ന് മാറി പ്രണയത്തിനും മറ്റും പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ തിരക്കഥയില്‍ പലയിടത്തും കൈ അയഞ്ഞു പോയി. ഇടവേളയ്ക്കു ശേഷം ചില രംഗങ്ങള്‍ നീണ്ടു പോയതായി തോന്നി. പിന്നെ ക്ലൈ മാക്‌സിലെ ചില വൈകാരിക രംഗങ്ങളും. ക്ലൈമാക്‌സിലെ ചില രംഗങ്ങള്‍ ക്ലീഷേ ആയും തോന്നും. ഒന്ന് രണ്ടു ട്വിസ്റ്റുകള്‍ ഉള്ളത് ഇടവേളയ്ക്കു ശേഷം ബോര്‍ ആക്കാതെ രക്ഷപെടുത്തി. എങ്കിലും മൊത്തത്തില്‍ ഉള്ള പേര് വല്ല്യ തോതില്‍ കളയാതെ സിദ്ധിക്ക് പിടിച്ചു നിന്നതായി തോന്നി.
ഗാനങ്ങള്‍:
രണ്ടു പാട്ടുകള്‍ കൊള്ളാം. അവ സിനിമയില്‍ വന്നതും അനുയോജ്യമായ സ്ഥലങ്ങളില്‍ തന്നെ..ബാകി ഉള്ളവ ഏച്ചു കെട്ടിയ ഗാനങ്ങള്‍ ആയി.
അഭിപ്രായം:
ശരാശരി ചിത്രം എന്ന നിലക്ക് മോശമല്ലാതെ കണ്ടിരിക്കാം, എന്നാല്‍ സിദ്ധിക്കിന്റെ മുന്‍കാല ചിത്രങ്ങളെ പോലെ മുഴുനീള ഹാസ്യം പ്രതീക്ഷിച്ചാല്‍ നിരാശരാകും.
തീയറ്റര്‍ അനുഭവം:
യുവാക്കള്‍ കൂടുതല്‍ ആയിരുന്നു. എങ്കിലും കൂവല്‍ ഒരു രംഗത്തിനും കിട്ടിയില്ല എന്നത് നല്ല അടയാളം ആയി തോന്നി.
മാര്‍ക്ക്:
അഞ്ചില്‍ രണ്ടേമുക്കാല്‍ നല്‍കാം.
Sunday, January 17, 2010
ഹാപ്പി ഹസ്ബന്റ്‌സ്: സെന്‍സ്‌ലെസ് എന്റര്‍ടെയ്‌നര്‍

ഹാപ്പി ഹസ്ബന്റ്‌സ്: സെന്‍സ്‌ലെസ് എന്റര്‍ടെയ്‌നര്‍
ഇവര്‍ വിവാഹിതരായാലിന്റെ വിജയത്തിനുശേഷം സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീം ഒരുക്കിയ 'ഹാപ്പി ഹസ്ബന്റ്‌സ്' ഒരു സ്‌ലാപ്‌സ്ടിക്ക് കോമഡി എന്റര്‍ടെയ്‌നറാണ്. കാര്യമായ കഴമ്പും പുതുമയും ലോജിക്കുമൊന്നുമില്ലെങ്കിലും മൂന്നുമണിക്കൂറോളം തീയറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകന് വാച്ചില്‍ നോക്കി 'എപ്പോള്‍ തീരും ഇത്' എന്ന് ചിന്തിക്കാന്‍ അവസരം കൊടുക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.
ഭാര്യമാരുടെ മുന്നില്‍ സ്വന്തം തരികിടകള്‍ ഒളിപ്പിക്കാനും തട്ടിപ്പുകള്‍ പൊളിയുമെന്ന ഘട്ടങ്ങളില്‍ ഉരുണ്ട്കളിച്ച് സ്വയം രക്ഷപ്പെടാനും ശ്രമിക്കുന്ന മൂന്നു ഭര്‍ത്താക്കന്‍മാരുടെ കഥയാണീ ചിത്രം.
കഥാസാരം:
കേരളാടുഡേ മാഗസിന്‍ എം.ഡിയായ മുകുന്ദന്‍ മേനോന്‍ (ജയറാം), അതേ സ്ഥാപനത്തിലെ ഫോട്ടോഗ്രാഫര്‍ ജോണ്‍ (ജയസൂര്യ), ഇവരുടെ കുടുംബസുഹൃത്തെന്ന് പറയാവുന്ന രാഹുല്‍ (ഇന്ദ്രജിത്ത്) എന്നിവരാണ് കഥയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍. നാടന്‍ പെണ്ണും ഭര്‍ത്താവിനെ എപ്പോഴും സംശയിക്കുന്നവളുമായ കൃഷ്‌ണേന്ദു (ഭാവന), സെറീന (വന്ദന), ശ്രേയ (സംവൃത) എന്നിവരാണ് യഥാക്രമം ഇവരുടെ ഭാര്യമാര്‍.
താന്‍ മറ്റു പെണ്‍കുട്ടികളെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെങ്കിലും എപ്പോഴും ഭാര്യയുടെ സംശയത്തിനും പരിഭവത്തിനും പാത്രമാകേണ്ടിവരുന്നതിന്റെ വിഷമത്തിലാണ് മുകുന്ദന്‍. എന്നാല്‍ രാഹുലാകട്ടെ, കിട്ടുന്ന അവസരത്തിലൊക്കെ മറ്റുള്ള പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാന്‍ സമയം കണ്ട്ത്താറുണ്ടങ്കിലും സ്വന്തം ഭാര്യയുടെ മുന്നില്‍ ക്ലീന്‍ ഇമേജ് കാത്തുസൂക്ഷിക്കാന്‍ മിടുക്കനുമാണ്്. മുകുന്ദനെ സംശയിക്കുന്ന ഭാര്യ കൃഷ്‌ണേന്ദുവിനാകട്ടെ കൂട്ടുകാരി ശ്രേയയുടെ ഭര്‍ത്താവിനെ നല്ല മതിപ്പും വിശ്വാസവുമാണ്. രാഹുലിനൊപ്പം കൂട്ടുകൂടി തന്റെ ഭര്‍ത്താവും 'നന്നാകണ'മെന്നാണ് അവളുടെ ആഗ്രഹം.
ഇത്തരത്തില്‍ ഒരിക്കല്‍ രാഹുലിനൊപ്പം പോകുന്ന മുകുന്ദന്‍ ബാര്‍ ഡാന്‍സര്‍ ഡയാന (റീമ)യെ പരിചയപ്പെടുന്നത്. എന്നാല്‍ ഈ പരിചയം മുകുന്ദനെ കുടുക്കിലാക്കുന്നു. പിന്നീടങ്ങോട്ട് ഭാര്യ അറിയാതെ ഇത് പരിഹരിക്കാനുള്ള ശ്രമവും ഇതുവഴി രാഹുലിലും ജോണിനും ഉണ്ടാകുന്ന പൊല്ലാപ്പുകളുമാണങ്ങോട്ട്. ഇത് പരിഹരിക്കാന്‍ മൂവരും ചേര്‍ന്ന് നടത്തുന്ന തരികിടകളാണ് പിന്നീട് കഥ നയിക്കുന്നത്.
സംവിധാനം, തിരക്കഥ:
ഇവര്‍ വിവാഹിതരായാല്‍ എന്ന ആദ്യ ചിത്രത്തില്‍ പലയിടത്തും കണ്ട കുത്തഴിഞ്ഞ അവസ്ഥ രാണ്ടമത്തെ ചിത്രമായ 'ഹാപ്പി ഹസ്ബന്റ്‌സി'ല്‍ ഒഴിവാക്കാന്‍ സജി സുരേന്ദ്രന്‍ ശ്രമിച്ചിട്ടു്. കാര്യമായ രംഗങ്ങളൊന്നുമല്ലെങ്കിലും ഒഴിവാക്കായിരുന്നു എന്നു തോന്നിക്കുന്ന രംഗങ്ങള്‍ ഇതില്‍ കുറവാണ്. (എന്നാല്‍ ഇവര്‍ വിവാഹിതരായാലില്‍ അത്തരം രംഗങ്ങള്‍ പലതുമു്). സെന്‍സ്‌ലെസ് സ്‌ലാപ്‌സ്റ്റിക് തരികിടകളാണ് ആദ്യവസാനമുള്ളതില്‍ പലതുമെന്നതിനാല്‍ അവ ബോറടി കാര്യമായി തോന്നിക്കാതെ ചിത്രത്തില്‍ സംവിധായകന്‍ ഒപ്പിച്ചിട്ടുണ്ട്.
തിരക്കഥയിലും കൃഷ്ണ പൂജപ്പുര ആദ്യ ചിത്രത്തിനേക്കാള്‍ കൈയടക്കം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതുമയായി എന്തെങ്കിലും അവതരിപ്പിക്കാനുള്ള ശ്രമമൊന്നുമില്ല.
(ചിത്രത്തിന്റെ കഥയും രംഗങ്ങളും തമിഴിലും ഹിന്ദിയിലും മുമ്പ് വന്നിട്ടുള്ളതിനാല്‍ കാര്യമായ അധ്വാനം സംവിധായകനും തിരക്കഥാകൃത്തിനും വേണ്ടിവന്നിട്ടില്ല, എങ്കിലും മലയാള പശ്ചാത്തലത്തില്‍ ഈ കഥ പറിച്ചുനട്ടപ്പോള്‍ കാര്യമായി വികൃതമാക്കില്ലെന്നത് ആശ്വാസകരമാണ്).
അഭിനയം:
യുവാക്കളുടെ കൂട്ടത്തില്‍ താരതമേന്യ മുതിര്‍ന്ന ആളാണെങ്കിലും ജയറാം തന്റെ വേഷത്തോട് നീതി പുലര്‍ത്തി. ഒരു രംഗത്തും മോശം പറയാനില്ലായിരുന്നു.ക്ലാസ്‌മേറ്റ്‌സിലേതു പോലെ തന്നെ ഇന്ദ്രജിത്ത് തന്റെ വേഷം രസകരമാക്കിയിട്ടു്. ജയസൂര്യയ്ക്ക് മറ്റു ചിത്രങ്ങളിലേതുപോലെ ഒരുപാടൊന്നും ചെയ്യാനില്ലെങ്കിലും ഉള്ളവേഷം ഭംഗിയാക്കി. നായിക കഥാപാത്രങ്ങളില്‍ ഭാവനയുടെ ചില സെന്റി, കോമഡി രംഗങ്ങളൊന്നും അത്ര നന്നായിട്ടില്ല. സംവൃത, വന്ദന എന്നിവര്‍ കുഴപ്പമില്ല.
സുരാജ് വെഞ്ഞാറമൂടിന് തന്റെ സ്ഥിരം സ്‌റൈല്‍ വേഷമാണെങ്കിലും പ്രേക്ഷകര്‍ ചിരിക്കുന്നുണ്ട്. സുരാജിന്റെ വളിപ്പുകള്‍ നിരവധിയുള്ളത് ഈ ഗണത്തിലെ ചിത്രത്തിന് പ്ലസ് ആണ്. വളിപ്പുകളാണെങ്കിലും അവസരത്തിനനുസരിച്ച് ചിലതൊക്കെ ക്ലിക്കാകുന്നുണ്ട്. രാജുവിന്റെ പഴകുറ്റി പവിത്രന്‍ എന്ന ഞരമ്പുരോഗി കഥാപാത്രവും ശ്രദ്ധിക്കപ്പെടും.
ഗാനങ്ങള്‍:
ശരാശരിയില്‍ താഴെ നിലവാരമേ എം.ജയചന്ദ്രന്റെ സംഗീതത്തിനുള്ളൂ. വരികളും കാര്യമുള്ളതല്ല. എങ്കിലും കഥാസന്ദര്‍ഭത്തിനനുസരിച്ച് ഇവ തീരെ വെറുപ്പിക്കില്ല.
മറ്റു വിഭാഗങ്ങള്‍:
അനില്‍നായരുടെ ക്യാമറ കളര്‍ഫുള്‍ ആണ്. ചിത്രത്തിന്റെ ജോളി മൂഡിന് ചേരുന്നു്ണ്ട. എഡിറ്റിംഗും മോശമല്ല, രുമണിക്കൂര്‍ അമ്പത് മിനിറ്റില്‍ കൂടുതല്‍ ഉള്ള ചിത്രമാണെങ്കിലും ഇഴച്ചില്‍ തോന്നില്ലെന്നതാണ് ഈ ചിത്രത്തിന്റെ എറ്റവും വലിയ മേന്മ.
അഭിപ്രായം:
രാണ്ട്തൊന്നു ചിന്തിക്കാന്‍ തയ്യാറല്ലാതെ വെറുതേ തീയറ്ററില്‍ ചെന്ന് ഇടക്കിടെ ചില തമാശകള്‍ (പഴയതാണെങ്കിലും) കേട്ട് ചിരിക്കാന്‍ മനസ്സുെങ്കില്‍ ആസ്വദിക്കാവുന്ന ചിത്രം.
റേറ്റിംഗ്: 3.25/ 5
Saturday, January 2, 2010
Renigunda Review: Dealing with black truth

film: renigunda (ரேநிகுண்ட-tamil)
theatre: anjali a/c dts ufo, thiruvananthapuram
date and time: 2-1-10, 11.30 am
status: balcony 40%
Renigunda, directed by newcomer R Pannerselvam is all about black realities of society. Eventhough the film speaks about the life of five guys who had escaped from jail, it eventually mirrors the attitude of society. The film has too much of violence and fear, but without that the film wont make any marks in viewers mind.
Sakthi, 19 year old guy from a local middle class family, is a student. His father and mother wants him to become an engineer, but he is bad in studies. His happy life turns upside down when a local goon kills his parents brutally. Sakthi's first revenge attempt fails and he lands in jail.
There he had to face many brutal punishments form gaurds and four young jail mates comes to his help. He becomes freindly with them, who are of his same age and escapes from the jail.
Eventhough Sakthi has no intention to join the criminal gang of those four guys, he liked their company. These five men on their way to Mumbai to find new oppurtunities as goons, reaches Renigunda in Andhra and settles there. There, Sakthi meets an young girl (who is dumb) and fall in love with her.
During that time these five guys gets a qoutation to kill a contractor and this incident changes their life completely...
Johny as Sakthi have delivered an outstanding, life like performance. His four mates too did well. Sanusha was nice in her dumb role.
Director PanneerSelvam, who handled the sections story, screen play and direction have given a good and promising output. Eventhough these type of stories have been told several times, Renigunda is totally enjoyable, convincing and touching.
The film contains overdose of violence, but the story and situation demands that.There are some songs too in this film which are watchable.
Overall, Renigunda is all about the system and society, which won't let anyone to escape from his black past.
verdict: 3.25/5
Monday, December 28, 2009
3 idiots: everything fine and well

3 idiots: everything fine and well
theatre: athulya a/c dts ufo, thiruvananthapuram
date and time: 28-12-09, 9.15 pm
status: upper circle almost full, first class: low
Raj kumar hirani's latest film "3 idiots" is one of the films which basically try to point out the flaws in education system through the relation between three college mates.
As in his earlier films, director has succeeded in presenting his ideas in most interesting manner and the film is a complete entertainer with a message!
The film begins when Farhan qureshi (Madhavan) and Raju Rastogi (sharman joshi) starts a journey to find their best friend Rancho (Aamir khan), whom they never met after their engineering college days.
On their way towards Manali to find Rancho, Farhan remembers their good old days at campus, which changed their lives completely...
Eventhough the story is loosely based on chetan Bhagat's 'five point someone', the director had made sure that there is something novel and fresh in his script and presentation. 3 idiots is just not a film which tells about the relationship of three friends, but something about the society, class difference and defects in our present educational system.
Eventhough we have seen many campus scenes in diferent films, surely the scenes in this film will make you think and laugh. That is the magic of Hirani's presentation skill! Hirani has left no moment unused and we can identify many scenes which can be rated as marvelous. But, delivery episode was somewhat over.
Actingwise, Aamir, and Boman irani has done their best for their roles as dean and different student. I Cant think about any other man in Aamir's place, who would have done this role this much better. Sarman Joshi was perfect as Raju and Madhavan was OK. Dont know why they have selected Kareena as Pia , who has been welcomed by loud boos in the hall.
Songs used were below average. Cinematography by Muraleedharan was excellent while picturising Manali.
All together, 3 idiots is a must watch film, which will definitely keep you entertained in the hall and give something to think about.
rating: 4.5/5
Friday, December 25, 2009
ഇവിടം സ്വർഗമാണ്: ലളിതമായ ജീവിതക്കാഴ്ച

ഇവിടം സ്വർഗമാണ്: ലളിതമായ ജീവിതക്കാഴ്ച
മണ്ണിനെ സ്നേഹിക്കുന്ന ഒരു ജൈവ കർഷകന്റെ ജീവിതം ആണ് ഇവിടം സ്വർഗമാണ് പറയുന്നത്. റോഷൻ ആൻഡ്രൂസ് –ജെയിംസ് ആൽബർട്ട്- മോഹൻലാൽ കൂട്ട് കെട്ട് എന്തായാലും പ്രേക്ഷകരെ നിരാശപെടുത്തില്ല എന്ന് ഉറപ്പ്.
പടം പതിഞ്ഞ താളത്തിലാണ് നീങ്ങുന്നതെന്നതു ചിലർക്കെൻകിലും പോരായ്മയായി തോന്നാം. എന്നാൽ ഈ കഥ പറയാൻ അത് അനുയോജ്യം ആയതിനാൽ ബോർ അടിക്കില്ലെന്നതു ഭാഗ്യം.
മാത്യൂസിനു മനോഹരമായ ഒരു ഫാം ഉണ്ട്. ജൈവ ക്രിഷിയും പശുക്കളും ഒക്കെയായി അയാളുടെ കൊച്ചു സ്വർഗം. വീട്ടിൽ പിതാവ് ജർമിയാസ് (തിലകൻ), മാതാവ് (പൊന്നമ്മ) തുടങ്ങി നിരവധി പേരുമുണ്ട്.
തന്റെ ജീവനായി പോറ്റുന്ന ഫാമിനു വിലപറയാൻ ഭൂ മാഫിയ എത്തുന്നതോടെയാണു ആ സ്വർഗത്തിൽ അസ്വസ്തതകൾ ഉണ്ടാകുന്നത്. ആലുവാ ചാണ്ടി എന്ന റിയൽ എസ്റ്റേറ്റ് വമ്പൻ പൊന്നും വില നൽകാമെന്നു പറഞ്ഞിട്ടും മാത്യൂസ് ഭൂമി വിട്ട് നൽകുന്നില്ല. ചുറ്റുമുള്ള മറ്റ് വസ്തുക്കൾ ചാണ്ടി നേരത്തെ വാങ്ങി കഴിഞ്ഞിരുന്നു. ആ മേഖലയിൽ ഒരു township പണിയുകയാണു ലക്ഷ്യമെന്നു നാട്ടുകാരെ പറഞ്ഞു പറ്റിക്കാൻ ചാണ്ടിക്കു കഴിയുന്നു. അതോടെ നാട്ടുകാരും മാത്യൂസിനും കുടുംബതിനും എതിരാകുന്നു. കൂടാതെ ജെർമിയാസിനെ കള്ളകേസിൽ കുടുക്കാനും ചാണ്ടിയുടെ സ്വാധീനത്തിനു കഴിയുന്നു. പിതാവിനു അപകടം ഉണ്ടാകുമെന്ന് മനസിലാകുന്നതോടെ മാത്യൂസ് ഭൂമിയേയും പിതാവിനെയും സംരക്ഷിക്കാൻ പോരാട്ടം തുടങ്ങുന്നു…!!
ലളിതമായ ആഖ്യാന ശൈലിയാണു ചിത്രത്തിന്റെത്. റോഷന്റെ സംവിധാനവും മോശമല്ല. എന്നാൽ ചില രംഗങ്ങളെൻകിലും കൂടുതൽ മെച്ചമാക്കാമായിരുന്നു.
ആദ്യ പകുതിയിൽ ആണു അല്പം വേഗക്കുറവ് അനുഭവപ്പെടുന്നത്. ക്ലൈമാക്സിനോട് അനുബന്ധിച്ച് കൂടുതൽ വേഗം തോന്നാൻ അല്പം ‘തരികിട’കൾ മാത്യൂസ് കാട്ടിക്കൂട്ടുന്നത് സിനിമയുടെ മൊത്തത്തിലുള്ള താളത്തിനെ ബാധിക്കുന്നുണ്ട്.
മോഹൻലാലിൽ നിന്നു ലാളിത്യം ഉള്ള ഒരു നായകനെ കിട്ടിയതാണു ഈ ചിത്രതിന്റെ ഏറ്റവും വല്ല്യ മേന്മ. മാത്യൂസ് ഒരു തവണ മാത്രമെ ക്രോധാകുലനാകുന്നുള്ളൂ.. അതാകട്ടെ, പിതാവിനെ സംരക്ഷിക്കാൻ വേണ്ടിയും.
നായിക ലക്ഷ്മി റായി കഥയിൽ നിർണായകമാണെൻകിലും അഭിനയ പ്രാധാന്യം ഒന്നുമില്ല. പ്രിയങ്കയുടെ റ്റി വി റിപോർട്ടർ നല്ല റോൾ ആണ്.
തിലകൻ ആദ്യമൊക്കെ സജീവമാണെൻകിലും പകുതിക്കു ശേഷം വല്ല്യ പ്രാധാന്യമില്ല.
ഇടവേളക്കു ശേഷം എത്തുന്ന ശ്രീനിവാസന്റെ കോശി നന്നായി.!! ജഗതി, ശൻകർ, ലാലു അലക്സ് എന്നിവരും മോശമാക്കിയില്ല.
ആദ്യ പകുതി BGM പതിഞ്ഞ താളത്തിൽ ആയിരുന്നെൻകിലും ഇടവേളക്കു ശേഷം സജീവമാകുന്നുണ്ട്. ആവശ്യമില്ലാതെ ഗാനങ്ങൾ ചേർക്കാത്തത് നന്നായി.
അഭിപ്രായം:
കോലാഹലങ്ങൾക്കിടയിൽ മണ്ണിനും പ്രക്രുതിക്കും വേണ്ടി ജീവിതം സമർപ്പിച്ച ഒരു കർഷകൻ മാഫിയകൾക്കും അധിനിവേശത്തിനും എതിരായി നടത്തുന്ന ഒറ്റയാൾ പോരാട്ടം.
മണ്ണിന്റെ മണമുള്ള എന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല…ക്ല്ലീഷെ ആയിപോകും…എന്നാലും ഏതാണ്ട് അതു പോലെയൊക്കെ ഉള്ള ഒരു ലളിതമായ ചിത്രം.!
My rating: 3.25/5
Thursday, December 24, 2009
Chattambinaadu review: watchable entertainer

ചട്ടമ്പിനാട്: ചുമ്മാ കണ്ട് ചിരിക്കാം
മമ്മൂട്ടി ഷാഫി ടീം വീണ്ടും ഒന്നിക്കുന്ന ചട്ടമ്പിനാട് ഒരു കോമഡി ആക്ഷൻ എന്റെർറ്റെയ്നർ ആണ്. രാജമാണിക്യം, അണ്ണൻ തമ്പി സിനിമകളുടെ നിരയിലേക്കു തന്നെയാണു ഈ ചിത്രത്തിന്റെയും വരവ്. മമ്മൂട്ടിയുടെ കന്നഡ ചുവയുള്ള മലയാളം ഡയലോഗുകൾ ആണു ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം.
പണ്ട് കാട്ടമ്പള്ളി കുറുപ്പും സുഹ്രുത്ത് ഉണ്ണിത്താനും കൂടി ചെമ്പട്ട്നാട് എന്ന ഗ്രാമത്തിൽ ചിട്ടി കമ്പനി നടത്തിയിരുന്നു. ഇടക്കു ഇവർ തമ്മിൽ തെറ്റി. ശത്രുക്കളായി, പിന്നെ പരസ്പരം പോരാടാൻ ചട്ടമ്പികളെ നാട്ടിലിറക്കി..അതിൽ കുറെപേർ അവിടെ കൂടി…അങ്ങനെയാണു ചെമ്പട്ടുനാട് ചട്ടമ്പിനാടാകുന്നത്. അവരുടെ അടുത്ത തലമുറയാണിപ്പോൾ, എന്നലും ആ കുടുമ്പങ്ങൾ തമ്മിൽ ഉള്ള പോരാട്ടം ഇന്നും തുടരുന്നു. കുറുപ്പിന്റെ മകൻ നാഗ്ഗേന്ദ്രൻ (സിദ്ദിക്ക്). ഉണ്ണിത്താന്റെ മകൻ ചന്ദ്ര മോഹനൻ (മനോജ്)…ഇവർ തമ്മിൽ ഉള്ള പോരാട്ടത്തിൽ ചന്ദ്രമോഹനന്റെ പക്ഷം ചേർന്ന് ആ നാട്ടിൽ എത്തുകയാണ് കർണാടകയിൽ നിന്നുള്ള തോട്ടം ഉടമയും തെമ്മാടിയുമായ വീരേന്ദ്ര മല്ലയ്യ (മമ്മൂട്ടി)… ചന്ദ്രമോഹനെ സഹായിക്കുക മാത്രമായിരുന്നില്ല മല്ലയ്യയുയുടെ ലക്ഷ്യം…അയാൾക്കു വെറെ ചില കണക്കുകൾ കൂടി ആ ഗ്രാമത്തിൽ തീർക്കാനുണ്ടായിരുന്നു…!!!
രാജമാണിക്യവും അണ്ണൻതമ്പിയും ഷാഫിയുടേയും ബെന്നി പി നായരംബലത്തിന്റെയും മുന്നിൽ ഈ ചിത്രം ഒരുക്കുമ്പോൾ ഉണ്ടായിരുന്നു എന്നു കാണുമ്പോൾ വ്യക്തം.! ആ രണ്ട് ഹിറ്റ് ചിത്രങ്ങളിലെ ചേരുവകൾ ആണ് ഇതിലും അവർ ആവർത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്.
മമ്മൂട്ടി അനായാസമായി കന്നഡ ചുവയുള്ള സംഭാഷണങ്ങൾ അവതരിപ്പിച്ചത് ചിത്രതിന്റെ ഹൈലയിറ്റായി.
ലക്ഷ്മി റായിയുടെ ഗൌരി എന്ന നായികക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. സിദ്ദിക്കിന്റെ സ്ഥിരം വില്ലൻ റോൾ ആണ്. സുരാജ്, സലീം കുമാർ തുടങ്ങിയവർ ആണ് തമാശക്കായി രംഗത്തുള്ളത്. ചില തമാശകൾ ചിരിയുണർത്തും.
ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നുണ്ട്.
മൊത്തത്തിൽ കണ്ട് രസിച്ച് പോരാവുന്ന പുതുമകൾ ഒന്നും അവകാശപെടാനില്ലാത്ത ഒരു എന്റെർറ്റൈനർ.
Just go, watch the game, enjoy..!!
Rating: 3/5
Subscribe to:
Posts (Atom)